പറവൂര്‍ ഗവ. ആശുപത്രിയില്‍ ജനറേറ്റര്‍ സ്ഥാപിച്ചു

Posted on: 30 Aug 2015പറവൂര്‍: താലൂക്ക് ഗവ. ആശുപത്രിയില്‍ 125 കെവി മെഗാ ജനറേറ്റര്‍ സ്ഥാപിച്ചു. പറവൂര്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പറവൂര്‍ ഖത്തര്‍ അസോസിയേഷന്‍ 11 ലക്ഷം രൂപ െചലവാക്കിയാണ് ഗവ. ആശുപത്രിയില്‍ ജനറേറ്റര്‍ സ്ഥാപിച്ചത്. ഇതിന്റെ സ്വിച്ച് ഓണ്‍ കര്‍മം വി. ഡി. സതീശന്‍ എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വല്‍സല പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ അസോസിയേഷന്‍ സെക്രട്ടറി നന്ദകുമാര്‍, ഖത്തര്‍ പെരിഗ്രീന്‍ പ്രൊജക്ട്‌സ് ആന്‍ഡ് സൊലൂഷന്‍സ് എംഡി ബിശ്വാസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനീത തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam