ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു

Posted on: 30 Aug 2015അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ പാലിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ചിട്ടുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. ബാബു നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിന്‍സി പോള്‍, ലൂസി വര്‍ഗീസ്, ടി.പി. വേലായുധന്‍ മാസ്റ്റര്‍, ഷാജു വി. തെക്കേക്കര, കുഞ്ഞമ്മ ജേക്കബ്, ബിജികുമാരി രഘുസത്തമന്‍, കെ.പി. അയ്യപ്പന്‍, ലതിക ശശികുമാര്‍, ജസീന്ത ഡേവിസ്, ജെയ്‌സണ്‍ വിതയത്തില്‍, ശ്രീകല സുബ്രഹ്മണ്യന്‍, എ.ഡി. പോളി, കെ.കെ. മുരളി, ഡോ. ശോഭ, ഡോ. കെ.ബി. ബിന്ദു, എ.ഡി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
മുന്‍ രാജ്യസഭാംഗം കെ. ചന്ദ്രന്‍ പിള്ളയുടെയും എന്‍ആര്‍എച്ച്്എമ്മിന്റെയും കറുകുറ്റി പഞ്ചായത്തിന്റെയും ഫണ്ട്്്് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്.

More Citizen News - Ernakulam