ബസലിക്കയില്‍ യൂദിത്ത് ഫോറം ഉദ്ഘാടനം ചെയ്തു

Posted on: 30 Aug 2015അങ്കമാലി: അങ്കമാലി സെന്റ് ജോര്‍ജ് ബസലിക്കയില്‍ വിധവകളുടെ കൂട്ടായ്മയായ 'യൂദിത്ത് ഫോറം' പ്രവര്‍ത്തനമാരംഭിച്ചു. ബസലിക്ക റെക്ടര്‍ ഫാ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ ഉദ്ഘാടനം ചെയ്തു.
വിധവകളുടെ വ്യക്തിജീവിതത്തെയും സാമൂഹിക ജീവിതത്തെയും ശാക്തീകരിക്കാനും ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ അവരുടെ സജീവ പങ്കാളിത്തം വര്‍ധിപ്പിക്കാനും വിധവകള്‍ അനുഭവിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ശ്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫോറം രൂപവത്കരിച്ചിരിക്കുന്നത്.
ഫാ. ജിനോ ഭരണികുളങ്ങര, സിസ്റ്റര്‍ റോസ് ജോര്‍ജ്, ജോയ് മൂഞ്ഞേലി, സി.പി. തോമസ്, ഫ്രാന്‍സിസ് മുട്ടത്തില്‍, മാര്‍ട്ടിന്‍ പയ്യപ്പിള്ളി, ലൂയീസ് ഉഴിഞ്ഞപ്പുറം, ആനീസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam