നാടെങ്ങും ഓണാഘോഷം

Posted on: 30 Aug 2015അങ്കമാലി: വേങ്ങൂര്‍ യൂത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും വാര്‍ഷികവും നടത്തി. പുലികളി, കലാസംഗമം, അവാര്‍ഡ്ദാനം, സമ്മാന വിതരണം, സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ്്് എന്നിവ ഉണ്ടായി. തെരുവില്‍ അലയുന്നവര്‍ക്ക്്് ഭക്ഷണം നല്‍കുന്നതിനായി സ്‌നേഹസദ്യ ഒരുക്കി.
അങ്കമാലി: അങ്ങാടിക്കടവ് അജന്ത ആര്‍ട്ട്്്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്്്‌സ് ക്ലബ്ബിന്റെ വാര്‍ഷികവും ഓണാഘോഷവും നടന്നു.
അങ്കമാലി: ഡിവൈഎഫ്‌ഐ വലിയ വാപ്പാലശ്ശേരി വെസ്റ്റ്്് യൂണിറ്റിന്റെ ഓണാഘോഷം നടന്നു. കായിക മത്സരങ്ങള്‍, പൊതുസമ്മേളനം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, കലാസന്ധ്യ, പായസ വിതരണം എന്നിവ ഉണ്ടായി.
അങ്കമാലി: കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക പള്ളിയില്‍ ഓണാഘോഷം നടന്നു. യൂണിറ്റടിസ്ഥാനത്തില്‍ പൂക്കള മത്സരം, ഷൂട്ടൗട്ട്്് മത്സരം, തുടര്‍ന്ന് സമ്മാനദാനം എന്നിവ ഉണ്ടായി.
അങ്കമാലി: വേങ്ങൂര്‍ സെന്റ്് ജോസഫ് പള്ളിയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി 30ന് കലാസന്ധ്യ (മഴവില്ലഴക്്) സംഘടിപ്പിക്കും. വൈകീട്ട്്് 5ന് വിശുദ്ധ കുര്‍ബാന, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, മികച്ച കര്‍ഷകരെ ആദരിക്കല്‍, വിവിധ കലാപരിപാടികള്‍, േസ്‌നഹവിരുന്ന്്് എന്നിവ ഉണ്ടാകും.
നെടുമ്പാശ്ശേരി: കപ്രശ്ശേരി ഭഗത്സിങ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷം സമാപിച്ചു. കായിക മത്സരങ്ങള്‍, ജനകീയ ക്വിസ് മത്സരം, തിരുവാതിരകളി മത്സരം, തുടര്‍ന്ന്് മാജിക് ഷോ, നാടകം, നാടന്‍പാട്ട്്്, സാംസ്‌കാരിക ഘോഷയാത്ര എന്നിവ ഉണ്ടായി.
സാംസ്‌കാരിക സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗം ജോണ്‍ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ്്് ലഭിച്ച പ്രൊഫസര്‍ എം.എസ്. മുരളിയെ പൊന്നാട അണിയിച്ച്് ആദരിച്ചു. കലാപരിപാടികള്‍, കരോക്കെ ഗാനമേള എന്നിവയും ഉണ്ടായി.
ദേവഗിരി പള്ളിയില്‍
ഓണാഘോഷം
അങ്കമാലി: ദേവഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ ഭക്തസംഘടനകളുടെയും പാരിഷ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. സെന്റ് ജൂഡ് കപ്പേളയില്‍ നിന്ന് പള്ളിയിലേക്ക് മാവേലിയെ എഴുന്നള്ളിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ഫാ. സജി കല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്തു.
ഓണാഘോഷം ഇന്ന്
അങ്കമാലി:
വേങ്ങൂര്‍ സമന്വയ കലാ-സാംസ്‌കാരിക സംഘത്തിന്റെ ഓണാഘോഷം 30ന് നടക്കും. ഉച്ചയ്ക്ക്്് ഒന്ന് മുതല്‍ വിവിധ മത്സരങ്ങള്‍. വൈകീട്ട്്് 4.30ന് നടക്കുന്ന പൊതുസമ്മേളനം ഫാ. ബൈജു വടക്കുംചേരി ഉദ്ഘാടനം ചെയ്യും.

More Citizen News - Ernakulam