108 ആംബുലന്‍സ് അഴിമതി: സി.ബി.ഐ. അന്വേഷിക്കണം-വി.എസ്.

Posted on: 30 Aug 2015തിരുവനന്തപുരം: 108 ആംബുലന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയും തട്ടിപ്പും സി.ബി.ഐ. അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 108 ആംബുലന്‍സുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ നടന്ന അഴിമതിയെപ്പറ്റി സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
'സികിത്സ ഹെല്‍ത്ത് കെയര്‍' പദ്ധതിയിന്‍കീഴില്‍ 108 ആംബുലന്‍സ് നടത്തിപ്പിലുണ്ടായ ക്രമക്കേടും അഴിമതിയും സംബന്ധിച്ച് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാനില്‍ അരങ്ങേറിയ അഴിമതിയിന്മേല്‍ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗിലോട്ട്, അവിടത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, മുന്‍ കേന്ദ്രമന്ത്രിമാരായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ എന്നിവര്‍ക്കെതിരെ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇതേ കമ്പനിയുമായി ബന്ധപ്പെട്ടാണ് കേരളത്തിലും ആംബുലന്‍സ് നടത്തിപ്പില്‍ അഴിമതി ആരോപണമുണ്ടായത്. നേരത്തെ പറഞ്ഞ കേന്ദ്രമന്ത്രിമാരുടെ മക്കള്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും ഇതില്‍ ആരോപണവിധേയനായിരുന്നു- അദ്ദേഹം പറഞ്ഞു.

More Citizen News - Ernakulam