വീട് അവകാശമാക്കുന്ന നിയമം കൊണ്ടുവരണം-രമേശ് ചെന്നിത്തല

Posted on: 30 Aug 2015പെരുമ്പാവൂര്‍: മനുഷ്യന്റെ അടിസ്ഥാനാവശ്യമായ പാര്‍പ്പിടം അവകാശമാക്കുന്ന നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വെങ്ങോല പഞ്ചായത്തിന്റെ സമ്പൂര്‍ണ ഭവന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാജുപോള്‍ എം.എല്‍.എ.യുെട അധ്യക്ഷതയില്‍ 115 വീട്ടമ്മമാര്‍ക്ക് പശുവും തൊഴുത്തും നല്‍കുന്ന പദ്ധതി മുന്‍ നിയമസഭാ സ്​പീക്കര്‍ പി.പി.തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ഷെമീര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.അവറാന്‍, എം.പി.രാജന്‍, ബി.അബ്ദുള്‍മുത്തലിബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam