വിശ്വാസാചാരങ്ങള്‍ മുറുകെപ്പിടിച്ച് പൊതു ആഘോഷങ്ങളില്‍ പങ്കെടുക്കാം- കെ.എന്‍.എം.

Posted on: 30 Aug 2015



കൊച്ചി: ഓരോ മതവിഭാഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും അവരുടെ വിശ്വാസാചാരങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടുതന്നെ പൊതു ആഘോഷങ്ങളിലും മാനുഷിക പ്രശ്‌നങ്ങളിലും യോജിക്കാമെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു.
മതമൈത്രിയും മതസൗഹാര്‍ദവും എക്കാലത്തും ഉയര്‍ത്തിപ്പിടിക്കുന്നവരാണ് മുജാഹിദുകള്‍ എന്നും മതവൈരവും തീവ്രവാദവും ആരോപിച്ച് നവോത്ഥാന പ്രസ്ഥാനത്തെ ഇകഴ്ത്താന്‍ ശ്രമിക്കുന്നവരുടെ അജണ്ട തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.
എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സംഗമം ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ മുടവൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍ മദനി, ട്രഷറര്‍ എ. അസ്ഗറലി, കെ.ജെ.യു. പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മദീനി, ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ ഫാറൂഖി, ഐഎസ്എം സംസ്ഥാന പ്രസിഡന്റ് യു.പി. യഹ്യഖാന്‍, ജനറല്‍ സെക്രട്ടറി ഇസ്മയില്‍ കരിയാട്, എംജിഎം ജനറല്‍ സെക്രട്ടറി ഷമീമ ഇസ്ലാഹിയ, എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് സജ്ജാദ് ഫാറൂഖി, അബ്ദുല്‍ കെരീം വല്ലാഞ്ചിറ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam