പുതുവേലി ഗവ. ഹയര്‍ സെക്കന്‍ഡറിക്ക് പുതിയ കെട്ടിടം പണിയുന്നു

Posted on: 30 Aug 2015കൂത്താട്ടുകുളം: പുതുവേലി ഗവ. ഹയര്‍ സെക്കന്‍!ഡറി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വഹിച്ചു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മാത്യു മുഖ്യപ്രഭാഷണം നടത്തി.
ടി.കെ. രാജമ്മ, വി.സി. ജോര്‍ജ്, ലില്ലി ജോസഫ്, രാജേഷ് മറ്റപ്പിള്ളില്‍, ബേബി ലൈല എന്നിവര്‍ സംസാരിച്ചു.
അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ വികസന ഫണ്ടും കെ.എസ്.ടി.പി. ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.

More Citizen News - Ernakulam