ഫാര്‍മേഴ്‌സ് ബാങ്ക് ചികിത്സാ സഹായം അനുവദിക്കും

Posted on: 30 Aug 2015പോത്താനിക്കാട്: ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അംഗങ്ങള്‍ക്ക് പോത്താനിക്കാട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് പതിനായിരം രൂപ ധനസഹായം നല്‍കുന്ന പദ്ധതി ആരംഭിച്ചു. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം പ്രസിഡന്റ് എം.എം. മത്തായി അറിയിച്ചത്. ആദ്യഘട്ടത്തില്‍ പത്ത് ലക്ഷം രൂപയാണ് ചികിത്സാ സഹായനിധിയിലേക്ക് കണ്ടെത്തിയിട്ടുള്ളത്. ഇതുകൂടാതെ പച്ചക്കറി കൃഷി, ബയോഗ്യാസ് പ്ലൂന്റ് എന്നിവയ്ക്ക് പലിശ രഹിത വായ്പ നല്‍കും.
കറവപ്പശുക്കളെ വാങ്ങുന്നതിന് 500 പേര്‍ക്ക് അന്‍പതിനായിരം രൂപ വരെ ഏഴ് ശതമാനം പലിശനിരക്കില്‍ വായ്പ നല്‍കുന്നതിനും പദ്ധതി ആരംഭിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള പാവപ്പെട്ട 60 പേര്‍ക്കും വിധവകള്‍ക്കും ഓണക്കോടിയും പൊതുയോഗത്തില്‍ വിതരണം ചെയ്തു. അംഗങ്ങള്‍ക്ക് ലാഭവിഹിതം തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും.

More Citizen News - Ernakulam