പിറവത്ത് അര്‍ബന്‍ സഹകരണ സംഘം 31-ന് തുടങ്ങും

Posted on: 30 Aug 2015പിറവം: പിറവം ആസ്ഥാനമായി പുതുതായി രൂപവത്കരിച്ച സഹകരണ ധനകാര്യ സ്ഥാപനം- പിറവം അര്‍ബന്‍ സഹകരണ സംഘം-31ന് പ്രവര്‍ത്തനമാരംഭിക്കും. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും പ്രയോജനം ലഭിക്കത്തക്കവിധമാണ് പുതിയ സംഘം തുടങ്ങുന്നത്. പിറവം മുനിസിപ്പല്‍ പ്രദേശം മുഴുവനും പുതിയ സംഘത്തിന്റെ പ്രവര്‍ത്തന മേഖലയായിരിക്കും.
പോസ്റ്റ്ഓഫീസിനു സമീപം കരേക്കാട്ട് വ്യാപാര സമുച്ചയത്തില്‍ തിങ്കളാഴ്ച 10.30ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് പുതിയ സംഘം ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് തോമസ് മല്ലിപ്പുറം അധ്യക്ഷനാകും. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എന്‍.എ. ശെല്‍വകുമാര്‍ ആദ്യ നിക്ഷേപം സ്വീകരിക്കും.
പുതുതായി തുടങ്ങുന്ന അര്‍ബന്‍ സഹകരണ സംഘത്തില്‍ നിക്ഷേപം, വായ്പ, പ്രതിമാസ നിക്ഷേപ പദ്ധതി തുടങ്ങി എല്ലാവിധ ബാങ്കിങ് സൗകര്യങ്ങളും ലഭ്യമാണെന്ന് ഭാരവാഹികളായ തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞിമറ്റം, മെബിന്‍ ബേബി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

More Citizen News - Ernakulam