അഗ്രി ആന്‍ഡ് ഫ്‌ളോറി കള്‍ച്ചറല്‍ സഹ. സംഘം ഓഫീസ്

Posted on: 30 Aug 2015കോലഞ്ചേരി: കുന്നത്തുനാട് താലൂക്ക് അഗ്രി ആന്‍ഡ് ഫ്‌ളോറി കള്‍ച്ചറല്‍ സഹകരണ സംഘത്തിന് കോലഞ്ചേരിയില്‍ ഓഫീസ് തുറന്നു. 16 വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ സംഘത്തിനുവേണ്ടി ക്രമീകരിച്ച ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വി.പി.സജീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി.പൗലോസ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അയ്യപ്പന്‍കുട്ടി എന്നിവര്‍ നിക്ഷേപ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. സിന്തൈറ്റ് ചെയര്‍മാന്‍ സി.വി.ജേക്കബ്, എം.ഒ.എസ്.സി മെഡിക്കല്‍ കോളേജ് സെക്രട്ടറി ജോയി.പി.ജേക്കബ്, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം ലീലാമ്മ ജോര്‍ജ് എന്നിവര്‍ ആദ്യ നിക്ഷേപങ്ങള്‍ നല്‍കി. സംഘം പ്രസിഡന്റ് തമ്പി നെച്ചിയില്‍, സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.പി.അവറാച്ചന്‍, അസി. രജിസ്ട്രാര്‍ ജോണ്‍ സക്കറിയ, പോള്‍.വി.തോമസ്, ഒ.പി.മര്‍ക്കോസ്, വി.എം.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam