അയ്യന്‍കാളി ജയന്തി ആഘോഷിച്ചു

Posted on: 30 Aug 2015പിറവം: കെ.പി.എം.എസ്. അഞ്ചല്‍പ്പെട്ടി ശാഖയില്‍ മഹാത്മ അയ്യന്‍കാളിയുടെ 153-ാം ജയന്തി ആഘോഷിച്ചു. ഗ്രാമപഞ്ചായത്തംഗം എ.എം. ചാക്കോ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ. ഗോപി അധ്യക്ഷനായി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ജീവന സജീവിനെ യോഗത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. യൂണിയന്‍ സെക്രട്ടറി കെ.എ. രാജീവന്‍, എസ്. അജിത്ത് പ്രസാദ്, പി.എന്‍. സന്തോഷ്, പുഷ്പാ രവി, കെ.എ. അബിനേഷ് എന്നിവര്‍ സംസാരിച്ചു.
കെ.പി.എം.എസ്. ഏഴക്കരനാട് ശാഖയില്‍ നടന്ന അയ്യന്‍കാളി ജയന്തി ആഘോഷങ്ങള്‍ സംസ്ഥാന സമിതിയംഗം ഗോപി ചുണ്ടമല ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.വി. ഗോപാലന്‍ അധ്യക്ഷനായി. അമ്മിണി രാജു, ബി.എ. തങ്കപ്പന്‍, ബിജു ബാലന്‍, രതീഷ് പുലിക്കല്ലിങ്കല്‍, രാധാമണി തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam