ഗോശ്രീ മാരത്തണ്‍: എം.ഡി. താരയും സി.പി. ഷിജുവും ജേതാക്കള്‍

Posted on: 30 Aug 2015കൊച്ചി: മുളവുകാട് നവോത്ഥാന സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച ഗോശ്രീ മാരത്തണില്‍ പുരുഷ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസിലെ സി.പി. ഷിജുവും വനിതാ വിഭാഗത്തില്‍ പാലക്കാടിന്റെ എം.ഡി. താരയും ജേതാക്കളായി. ബോള്‍ഗാട്ടി-മൂലമ്പിള്ളി-ബോള്‍ഗാട്ടി കണ്ടെയ്‌നര്‍ റോഡില്‍ 15 കിലോമീറ്ററായിരുന്നു മത്സര ദൈര്‍ഘ്യം.
വിജയികള്‍ക്ക് 10001 രൂപയും ട്രോഫിയും സമ്മാനിച്ചു. നാല് മുതല്‍ പത്ത് വരെ സ്ഥാനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. മാരത്തണില്‍ പങ്കെടുത്ത മുതിര്‍ന്ന താരങ്ങളായ രാജം ഗോപിക്കും നാരായണന്‍ ഉണ്ണിക്കും പ്രത്യേകം പുരസ്‌കാരങ്ങള്‍ നല്‍കി. പ്രായംകുറഞ്ഞ താരമായ ചേന്ദമംഗലം സിജിഎച്ച്എസ്എസിലെ 10 വയസ്സുകാരി സി.എസ്. നിത്യക്കും പ്രത്യേക പുരസ്‌കാരം നല്‍കി.
ബോള്‍ഗാട്ടി ജംഗ്ഷനില്‍ മത്സരം നവോത്ഥാന സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് എം.എം. ലോറന്‍സ് ഫ്ലഗ് ഓഫ് ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.വി. പാപ്പച്ചന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.എം. ശരത്ചന്ദ്രന്‍, ഡോ. കെ.എന്‍. ജെയിംസ്, ബെന്റ്‌ല ഡിക്കോത്ത്, വിജി ഷാജന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam