ആദിവാസികള്‍ക്ക് ഭൂമി നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു -കുമ്മനം

Posted on: 30 Aug 2015കോതമംഗലം: മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക സമൂഹത്തെ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആരോപിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര കുടിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പന്തപ്ര തേക്ക് പ്ലാന്റേഷനില്‍ കുടില്‍കെട്ടി താമസിക്കുന്ന 66 കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി നല്‍കി പുനരധിവാസം അടിയന്തരമായി നടപ്പാക്കണം. ഇക്കാര്യത്തിലിനി വിട്ടുവീഴ്ചയില്ലെന്നും 129 ഹൈന്ദവ സംഘടനകളെ അണിനിരത്തി ഹിന്ദു ഐക്യവേദി ഈ സമരം ഏറ്റെടുക്കുകയാണെന്നും കുമ്മനം പ്രഖ്യാപിച്ചു. സമരം കൊണ്ടുണ്ടാകുന്ന എല്ലാ പ്രശ്‌നത്തിനും സര്‍ക്കാറും ഉദ്യോഗസ്ഥരും മാത്രമായിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി മലയാറ്റൂര്‍ ഡി.എഫ്.ഒ. ഓഫീസ് അടുത്ത മാസം 15ന് ഉപരോധിക്കും.
കുടിയിലെ കാണിക്കാരന്‍ തങ്കപ്പന്‍ കാമാക്ഷി അധ്യക്ഷനായി. താലൂക്ക് പ്രസിഡന്റ് എന്‍. സത്യന്‍, ജില്ലാ സംഘടനാ സെക്രട്ടറി എ.ബി. ബിജു, ജില്ലാ സെക്രട്ടറി ഇ.ടി. രാജന്‍, ഊരുമൂപ്പന്‍ കുട്ടന്‍ ഗോപാലന്‍, ജി. ഹരിദാസ്, വിനോദ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സി.കെ. കൃഷ്ണന്‍കുട്ടി സ്വാഗതവും സി.എന്‍. മോഹനന്‍ നന്ദിയും പറഞ്ഞു.

More Citizen News - Ernakulam