ഓണം ആഘോഷിച്ചു

Posted on: 30 Aug 2015പെരുമ്പാവൂര്‍: കേരളാ ബ്രാഹ്മണസഭ പെരുമ്പാവൂര്‍ ഉപസഭയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷം ജില്ലാ പ്രസിഡന്റ് കെ.വി.സുന്ദര്‍ ഉദ്ഘാടനം ചെയ്തു. ഉപസഭാ പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ. ശങ്കരസുബ്രഹ്മണ്യയ്യര്‍, ലക്ഷ്മി എച്ച്.അയ്യര്‍, ഭുവനേശ്വരി വെങ്കിടേശ്വരന്‍, സി.എസ്.വെങ്കിടേശ്വരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാകായിക മത്സരങ്ങളും നടന്നു. തുരുത്തി വി-കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓണാഘോഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ധനസഹായ വിതരണം മുടക്കുഴ സഹകരണബാങ്ക് പ്രസിഡന്റ് പി.പി.അവറാച്ചന്‍ നിര്‍വഹിച്ചു. ബൈജുതോമസ് അധ്യക്ഷത വഹിച്ചു.
ഈസ്റ്റ് ഒക്കല്‍ നവഭാരത് ലൈബ്രറിയുടെ ഓണാഘോഷം പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത് ഉദ്ഘാടനം ചെയ്തു. പുലികളി, കലാപരിപാടികള്‍ എന്നിവ നടന്നു. എസ്.കെ. മീതിയന്‍ അധ്യക്ഷത വഹിച്ചു. വളയന്‍ചിറങ്ങര ദര്‍ശനിപുരം റെസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം പ്രസന്ന രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കലാപരിപാടികള്‍, ഓണസദ്യ എന്നിവ നടന്നു.സി.പി.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഒന്നാം മൈല്‍ റെസി. അസോ.ഓണാഘോഷം കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഷാജുതോമസ് (പ്രസി.), കെ.കെ.നാസര്‍ (സെക്ര.), പി.എ.വില്‍സണ്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. മഞ്ഞപ്പെട്ടി റെസി.അസോ.അംഗങ്ങള്‍ കൂവപ്പടി ബത് ലഹേം അഭയഭവനിലെ അന്തേവാസികള്‍ക്കൊപ്പം ഞായറാഴ്ച ഓണമാഘോഷിക്കും.

More Citizen News - Ernakulam