തൂവല്‍ ചിത്രങ്ങളുമായി 'ലൂമിനസ്' പ്രദര്‍ശനം

Posted on: 30 Aug 2015കൊച്ചി: ഫെതര്‍ ആര്‍ട്ട് ചിത്രങ്ങളുമായി ശ്രീജ കളപ്പുരയ്ക്കലിന്റെ പ്രദര്‍ശനം തിങ്കളാഴ്ച ലുലുമാളില്‍ തുടങ്ങും. വളര്‍ത്തു പക്ഷികളുടെ കൊഴിഞ്ഞ തൂവലുകള്‍ ഉപയോഗിച്ച് ശ്രീജ വരയ്ക്കുന്ന ചിത്രങ്ങള്‍ ലോകശ്രദ്ധ നേടിയിട്ടുണ്ട്. തൂവല്‍ ചിത്രകലാകാരിയെന്ന നിലയില്‍ ഇന്ത്യാ ബുക്ക് ഓഫ് േെറക്കാഡ്‌സിലും ശ്രീജ ഇടം നേടിയിട്ടുണ്ട്. തൂവല്‍ പരമ്പരയിലെ ചിത്രങ്ങള്‍ക്കൊപ്പം ഓയിലിലും കളറിലും അക്രിലിക്കിലും വരച്ച നൂറോളും ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ടാകുമെന്ന് ശ്രീജ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ലൂമിനസ് 3 എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം ലുലുമാളിലെ രണ്ടാം നിലയിലാണ്. തിങ്കളാഴ്ച നാലിന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്യും. 10 മുതല്‍ 8 വരെ നടക്കുന്ന പ്രദര്‍ശനം സപ്തംബര്‍ 12 ന് സമാപിക്കും.

More Citizen News - Ernakulam