ശ്രീനാരായണ ജയന്തി ആഘോഷം

Posted on: 28 Aug 2015മുളന്തുരുത്തി: എസ്എന്‍ഡിപി യോഗം 1929 ഗുരുധര്‍മ ഗ്രാമം മുളന്തുരുത്തി ശാഖ ഞായറാഴ്ച ശ്രീനാരായണ ജയന്തിയാഘോഷവും ഗുരുദേവ രഥ പര്യടനവും പൊതുസമ്മേളനവും നടത്തും.
ശനിയാഴ്ച 4ന് എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ രഥപര്യടനം വിശ്വധര്‍മ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. 7മണിക്ക് കോരങ്കോട്ട് ക്ഷേത്രം വഴി ശാഖയില്‍ തിരിച്ചെത്തും.
ഞായറാഴ്ച രാവിലെ 9.30ന് ചതയം തിരുനാള്‍ ഘോഷയാത്ര എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. തലയോലപ്പറമ്പ് യൂണിയന്‍ അഡ്മിനിസ്‌ട്രേീവ് കമ്മിറ്റി കണ്‍വീനര്‍ എസ്.ഡി. സുരേഷ് ബാബു അധ്യക്ഷത വഹിക്കും.
12.30ന് നടക്കുന്ന ജയന്തി സമ്മേളനം ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. എസ്.ഡി. സുരേഷ് ബാബു അധ്യക്ഷത വഹിക്കും.
മുളന്തുരുത്തി:
എസ്എന്‍ഡിപി യോഗം 1798-ാം നമ്പര്‍ കാഞ്ഞിരമറ്റം-ആമ്പല്ലൂര്‍ ശാഖയില്‍ ഗുരുദേവ ജയന്തിയാഘോഷവും ശാഖാ മന്ദിരം ഉദ്ഘാടനവും ഞായറാഴ്ച നടക്കും.
10-ന് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും.
തലയോപ്പറമ്പ് കെ.ആര്‍. നാരായണന്‍ സ്മാരക എസ്എന്‍ഡിപി യൂണിയന്‍ കണ്‍വീനര്‍ എസ്.ഡി. സുരേഷ് ബാബു അധ്യക്ഷത വഹിക്കും. പ്ലസ് ടുവിന് മുഴുവന്‍ മാര്‍ക്ക് നേടി വിജയിച്ച ശ്രീജ സോമനെ ആദരിക്കും. വിവിധ പരീക്ഷകളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
പള്ളുരുത്തി: എസ്എന്‍എസ്വൈഎസ്സിന്റെ ശ്രീനാരായണ ജയന്തിയാഘോഷം ഞായറാഴ്ച പള്ളുരുത്തി ധന്വന്തരി ഹാളില്‍ നടക്കും. 5ന് സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം മുഖ്യാതിഥിയാകും.

More Citizen News - Ernakulam