കാഴ്ചക്കുല സമര്‍പ്പണം നടത്തി

Posted on: 28 Aug 2015ചെറായി: എടവനക്കാട് അണിയല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ ഭഗവാന് കാഴ്ചക്കുല സമര്‍പ്പണം നടത്തി. ക്ഷേത്രം മേല്‍ശാന്തി ഹരിദാസന്‍ എമ്പ്രന്തിരിയുടെ കാര്‍മികത്വത്തില്‍ കായക്കുലയുമായി ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം നടത്തി.
കുലകള്‍ ശ്രീകോവിലിന് മുന്നില്‍ സമര്‍പ്പണം നടത്തി. പ്രസിഡന്റ് ഡോ. കെ.വി. വിശ്വനാഥന്‍, സെക്രട്ടറി കെ.എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam