പ്രതിഷ്ഠാദിന ഉത്സവം ഇന്ന്‌

Posted on: 28 Aug 2015ദേശം: രക്തേശ്വരി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പ്രതിഷ്ഠാദിന ഉത്സവം നടക്കും. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 10ന് ദേവിക്ക് കളഭാഭിഷേകം, ഉച്ചക്ക് ദേവിയുടെ പിറന്നാള്‍ സദ്യ, വൈകീട്ട് ദീപാരാധന, പഞ്ചവാദ്യം എന്നിവയുണ്ടാകും.
തിരുവോണക്കാഴ്ചയായി
സന്താനഗോപാലം കഥകളി
പാറക്കടവ്:
നാട്യധര്‍മ കഥകളിപ്രേമികള്‍ക്കായി സന്താനഗോപാലം കഥകളി തിരുവോണക്കാഴ്ചയായി സമര്‍പ്പിക്കുന്നു. 29ന് വൈകീട്ട് 6ന് മൂഴിക്കുളം ലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രത്തിലെ സൗമിത്രം ഓഡിറ്റോറിയത്തിലാണ് കളിയരങ്ങ്. കോട്ടയ്ക്കല്‍ ദേവദാസ്, ഡോ. ഏറ്റുമാനൂര്‍ കണ്ണന്‍, കലാമണ്ഡലം ഷണ്‍മുഖന്‍ തുടങ്ങിയവര്‍ വേഷങ്ങളണിയും. ചടങ്ങില്‍ പാലേലി മോഹനന്‍ കലാമണ്ഡലം ഗംഗാധരനാശാന്‍ അനുസ്മരണ പ്രഭാഷണം നടത്തും. എം.എസ്. സുബ്ബലക്ഷ്മി ഫെലോഷിപ്പ് അവാര്‍ഡ് നേടിയ മൂഴിക്കുളം ഹരികൃഷ്ണനെ അനുമോദിക്കും.

More Citizen News - Ernakulam