ഓണത്തെ വരവേല്‍ക്കാന്‍ നാടാകെ ആഘോഷത്തിമിര്‍പ്പില്‍

Posted on: 28 Aug 2015പറവൂര്‍: ഓണത്തെ വരവേല്‍ക്കാന്‍ നാടാകെ ആഘോഷ ത്തിമിര്‍പ്പിലമര്‍ന്നു. ഉത്രാട ദിവസം പറവൂരിലെ നഗരവീഥികളില്‍ അഭൂതപൂര്‍വമായ തിരക്കായിരുന്നു. വഴിയോരക്കച്ചവടവും തകൃതിയായി നടന്നു.
ഏഴിക്കര പഞ്ചായത്ത് ആശ്രയ കുടുംബങ്ങളുടെ ഓണാഘോഷവും ഓണക്കോടി വിതരണവും വി.ഡി. സതീശന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.എം. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു.
കൊച്ചിന്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് മോഹന്‍ കുരുവിള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ ശിവശങ്കരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പത്മകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. 115 ആശ്രയ കുടുംബങ്ങള്‍ക്ക് ഓണക്കോടിയും ഓണക്കിറ്റും നല്‍കി.
തോന്ന്യകാവ് അംബേദ്കര്‍ കോളനിയില്‍ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നകുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രമേഷ് ഡി. കുറുപ്പ് അധ്യക്ഷത വഹിച്ചു. പട്ടിക വര്‍ഗ വകുപ്പ് ഓഫീസര്‍ ജോര്‍ജ് മാളിയേക്കല്‍ പ്രസംഗിച്ചു.
ബി.ജെ.പി. കോട്ടുവള്ളി പഞ്ചായത്ത് 119-ാം ബൂത്ത് കമ്മിറ്റി നടത്തിയ ഓണക്കിറ്റ് വിതരണം ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാജന്‍ ഉദ്ഘാടനം ചെയ്തു. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു.
കോട്ടുവള്ളി ബി.ജെ.പി. രണ്ടാം വാര്‍ഡ് കമ്മിറ്റി നൂറോളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി. സോമന്‍ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. അനില്‍ അധ്യക്ഷത വഹിച്ചു.
.

More Citizen News - Ernakulam