ഓണാഘോഷം

Posted on: 28 Aug 2015മേയ്ക്കാട്: മേയ്ക്കാട് എസ്എന്‍ഡിപി ശാഖയ്ക്ക് കീഴിലെ വനിതാ സംഘം ഓണാഘോഷം നടത്തി. പൂക്കള മത്സരം, ഉറിയടി മത്സരം, വനിതകളുടെ വടംവലി മത്സരം, ഓണക്കളി, ഓണസദ്യ എന്നിവയുണ്ടായി. ശാഖാ പ്രസിഡന്റ് എം.കെ. ഭാസ്‌കരന്‍, ടി.വി. ദാസന്‍, എം.വി. സുരേഷ്, കെ.ആര്‍. ഷിബു, തങ്കമണി ചെല്ലപ്പന്‍, ശാന്ത ഭാസ്‌കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അടുവാശ്ശേരി: വടക്കേ അടുവാശ്ശേരി എന്‍എസ്എസ് കരയോഗത്തിന്റെ ഓണാഘോഷം പ്രസിഡന്റ് പി.എന്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ഗോപാലകൃഷ്ണന്‍ നായര്‍, സുനില്‍ എ. മേനോന്‍, നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. കലാകായിക മത്സരങ്ങള്‍ നടത്തി.
എളവൂര്‍: എളവൂര്‍ ഗവ. എല്‍.പി. സ്‌കൂളിലെ ഓണാഘോഷം ചാക്യാര്‍കൂത്ത് കലാകാരന്‍ എളവൂര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. എസ്.ബി.സി. വാര്യര്‍, ഹെഡ്മിസ്ട്രസ് കെ.എസ്. ലതിക, സൗമ്യ ജയന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂളില്‍ സെന്‍ട്രല്‍ സ്‌കോളര്‍ഷിപ്പിന്റെ പ്രവര്‍ത്തനം തുടങ്ങി. പൂക്കളമത്സരം, ഓണസദ്യ, കലാകായിക മത്സരം എന്നിവയുണ്ടായി. ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് സൗജന്യമായി പുസ്തകം നല്‍കി.
അത്താണി: യൂണിയന്‍ ബാങ്കിന്റെ അത്താണി ശാഖയില്‍ ഓണാഘോഷം മാനേജര്‍ എം.പി. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗൗരവ്കുമാര്‍, അരവിന്ദ് കൃഷ്ണന്‍, എം.എസ്. സുബ്രന്‍ ആറ്റുപുറം എന്നിവര്‍ സംസാരിച്ചു. പൂക്കളമിടല്‍, ഓണസദ്യ എന്നിവയുണ്ടായി.

More Citizen News - Ernakulam