15 ലക്ഷത്തിന്റെ ഹാന്‍സ് പിടികൂടി

Posted on: 28 Aug 2015



കാലടി: വാഹനപരിശോധനയ്ക്കിടെ കാലടി പോലീസ് 15 ലക്ഷം വിലമതിക്കുന്ന ഹാന്‍സ് പിടികൂടി. രണ്ടു പേരെ അറസ്റ്റുചെയ്തു. സി.ഐ. ക്രിസ്​പിന്‍ സാമിന്റെ നേതൃത്വത്തില്‍ മറ്റൂരില്‍ നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്. ചകിരിച്ചോറുമായി വന്ന പിക്കപ്പ് വാനില്‍ 36 ചാക്കുകളിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു. 57000 പാക്കറ്റ് ഹാന്‍സ് ഉണ്ടായിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ മലപ്പുറം പൊന്നാനി വെളിയംകോട് കാഞ്ചേരിവളപ്പില്‍ ജസീര്‍ (20), തെരുവത്ത് വീട്ടില്‍ ദുല്‍ഖര്‍ (27) എന്നിവരാണ് അറസ്റ്റിലായത്.

More Citizen News - Ernakulam