അനാഥര്‍ക്കൊപ്പം ഓണം ആഘോഷിച്ച്...

Posted on: 28 Aug 2015അങ്കമാലി: അനാഥാലയത്തിലെ അന്തേവാസികള്‍ക്കൊപ്പം ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഓണാഘോഷം. കരയാംപറമ്പ് ഗുഡ് ഷെപ്പേര്‍ഡ് ഓര്‍ഫനേജിലെ അന്തേവാസികളോടൊപ്പമാണ് കുട്ടികള്‍ ഓണം ആഘോഷിച്ചത്. മിമിക്രി കലാകാരന്‍ പ്രമോദ് മാള ഉദ്ഘാടനം ചെയ്തു. സിനിമാ ഛായാഗ്രാഹകന്‍ വിനോദ് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഫാ. ജോ കല്ലുപുര, മാനേജര്‍ ഫാ. ദേവസ്സി ചിറയ്ക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനു പീടികയില്‍, പിടിഎ പ്രസിഡന്റ് പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ സ്വരൂപിച്ച ഫണ്ട് ഫാ. ദേവസ്സി ചിറയ്ക്കല്‍ ഗുഡ് ഷെപ്പേര്‍ഡ് ഹോം മദര്‍ സിസ്റ്റര്‍ ലീലാമ്മയ്ക്ക് കൈമാറി. ഓണസദ്യയും ഉണ്ടായിരുന്നു.

More Citizen News - Ernakulam