ബോട്ട് ദുരന്തം: ഒമ്പത് മാസത്തോളം കരാര്‍ പുതുക്കാതെ സര്‍വീസ് നടത്തി -ഇടതുമുന്നണി

Posted on: 28 Aug 2015ജങ്കാര്‍ സര്‍വീസിന് ലൈസന്‍സ് ഇല്ല

കൊച്ചി:
ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഇപ്പോഴും ലൈസന്‍സ് പുതുക്കാതെയാണ് സര്‍വീസ് നടത്തുന്നതെന്ന് ഇടതുമുന്നണി. കഴിഞ്ഞ ദിവസം അപകടമുണ്ടായ ബോട്ട് ഓടിക്കുന്ന കരാറുകാര്‍ തന്നെയാണ് ജങ്കാര്‍ സര്‍വീസും നടത്തുന്നത്. നഗരസഭയില്‍ നിക്ഷേപം കെട്ടിവയ്ക്കാനോ കരാര്‍ പുതുക്കാനോ തയ്യാറാകാതെയാണ് ജങ്കാര്‍ സര്‍വീസ് നടത്തുന്നത്.
ബോട്ട് സര്‍വീസിനായി 2014 നവംബര്‍ 11ന് ഒപ്പുവെച്ചിരുന്ന കരാറിന്റെ കാലാവധി അവസാനിച്ചു. എന്നാല്‍ കരാര്‍ പുതുക്കാതെയും നഗരസഭയില്‍ ഒന്നര ലക്ഷം നിക്ഷേപം അടയ്ക്കാതെയും കഴിഞ്ഞ ഒമ്പത് മാസം ബോട്ടിന് സര്‍വീസ് നടത്താനുള്ള അനുവാദം നഗരസഭ നല്‍കി.
കഴിഞ്ഞ ദിവസമാണ് ബോട്ട് സര്‍വീസിന്റെ കാര്യത്തില്‍ കരാര്‍ പുതുക്കിയത്. കരാറുകാരും നഗര ഭരണാധികാരികളും തമ്മിലുള്ള അവിശുദ്ധ ഇടപാടാണ് ദാരുണമായ അപകടം ക്ഷണിച്ചുവരുത്തിയത്.
അഴിമതി നിറഞ്ഞ ഭരണത്തിന്റെ കെടുകാര്യസ്ഥതയുടെയും സ്വജന പക്ഷപാതത്തിന്റേയും ദയനീയ ചിത്രമാണ് ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തമെന്ന് ഇടതുമുന്നണി പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി അഡ്വ. കെ.എന്‍. സുനില്‍കുമാര്‍ പറഞ്ഞു.

More Citizen News - Ernakulam