നേര്യമംഗലത്ത് ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു

Posted on: 28 Aug 2015കോതമംഗലം: നേര്യമംഗലം എസ്.എന്‍.ഡി.പി. ശാഖാ യോഗം പണികഴിപ്പിച്ച ഗുരുദേവ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചാലോഹ വിഗ്രഹം കുറിച്ചി അദ്വൈതാശ്രമം മഠാധിപതി സ്വാമി ധര്‍മചൈതന്യ പ്രതിഷ്ഠിച്ചു. പ്രതിഷ്ഠാ കര്‍മങ്ങള്‍ക്ക് തന്ത്രി അശോകന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
വാദ്യമേളത്തേടെ, മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് ഭക്തര്‍ നാരായണ നാമം ഉരുവിട്ട് പങ്കെടുത്തു.
രാവിലെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന ക്ഷേത്രസമര്‍പ്പണം എസ്.എന്‍.ഡി.പി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അജി നാരായണന്‍ ഉദ്ഘാടനം ചെയ്തു. സ്വാമി ധര്‍മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.
ശാഖാ പ്രസിഡന്റ് ഇ.എം. സജീവ് അധ്യക്ഷനായി. യോഗം കൗണ്‍സിലര്‍ സജീവ് പാറയ്ക്കല്‍, യൂണിയന്‍ സെക്രട്ടറി പി.ആര്‍. സോമന്‍, വൈസ് പ്രസിഡന്റ് എം.കെ. മണി, ക്ഷേത്ര ശില്പി ബിജു ചിറക്കുഴി, കെ.എ. ലാലന്‍, വി.കെ. രവീന്ദ്രന്‍, പി.എന്‍. വിജയന്‍, അനീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.ആര്‍. സദാശിവന്‍ സ്വാഗതം പറഞ്ഞു.

More Citizen News - Ernakulam