3000 കുപ്പി വിപ്ലവാരിഷ്ടം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Posted on: 28 Aug 2015പറവൂര്‍: ഓണത്തിന് വില്പനയ്ക്ക് ലക്ഷ്യമിട്ട് കടത്തുക്കൊണ്ടുവന്ന 3000 കുപ്പി വിപ്ലവാരിഷ്ടം എക്‌സൈസ് സംഘം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു.
ദേശീയപാത 17-ല്‍ വാഹന പരിശോധനയ്ക്കിടെയാണ് മൂത്തകുന്നത്തു വച്ച് അരിഷ്ടവുമായി വന്ന ഗുഡ്‌സ് വാഹനം പിടികൂടിയത്. എറണാകുളം അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ബാബുവിന്റെ നേതൃത്വത്തിലാണ് ഇത് പിടികൂടിയത്. വാഹനം ഓടിച്ചിരുന്ന കൊടുങ്ങല്ലൂര്‍ കയ്പമംഗലം ചളിങ്ങാട് പടവലപ്പന്‍ വീട്ടില്‍ റൗഫിനെ (31) അറസ്റ്റ് ചെയ്തു. വീര്യം കൂടിയ ഈ അരിഷ്ടം ഓണത്തോടനുബന്ധിച്ച് പെരുമ്പാവൂര്‍, മൂവാറ്റുപഴ ഭാഗത്തെ തൊഴിലാളികളെയും അന്യ സംസ്ഥാനക്കാരെയും ലക്ഷ്യമിട്ടാണ് കൊണ്ടുവന്നത്. കയ്പമംഗലത്തെ ഒരു സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തിലാണ് വീര്യം കൂട്ടി ഈ അരിഷ്ടം ഉല്പാദിപ്പിക്കുന്നത്.

More Citizen News - Ernakulam