400 നിര്‍ധനര്‍ക്ക് ഡി.വൈ.എഫ്.ഐ. യുടെ ഓണക്കിറ്റ്‌

Posted on: 28 Aug 2015കടുങ്ങല്ലൂര്‍: ഓണാഘോഷത്തിനായി കഷ്ടപ്പെടുന്നവരുടെ വീടുകളിലേക്ക് അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളുമൊക്കെയായി ഏലൂക്കരയിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെത്തി. ജാതി-മത വ്യത്യാസങ്ങള്‍ക്കതീതമായി സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം പരിഗണിച്ച് അവര്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. നാനൂറ് നിര്‍ധനര്‍ക്കാണ് ഡി.വൈ.എഫ്.ഐ. ഏലൂക്കര യൂണിറ്റ് ഓണക്കിറ്റുകള്‍ വിതരണം ചെയ്ത് മാതൃകയായത്.
പദ്ധതിയുടെ ഉദ്ഘാടനം സി.പി.എം. കടുങ്ങല്ലൂര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ടി.കെ. ഷാജഹാന്‍ നിര്‍വഹിച്ചു. ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ഷിഹാസ് അധ്യക്ഷത വഹിച്ചു. വില്ലേജ് കമ്മിറ്റി അംഗം നിധിന്‍, വിജീഷ്, ലത്തീഫ്, കുഞ്ഞുമോന്‍, നൗഷാദ്, സക്കറിയ, അന്‍സില്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam