മാതൃഭൂമി-ഓണക്കൈനീട്ടത്തിലേക്ക് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍

Posted on: 28 Aug 2015കൊച്ചി: നിര്‍ദ്ധനര്‍ക്ക് ഓണക്കോടിയുമായി കല്യാണ്‍ സില്‍ക്‌സിന്റെ സഹകരണത്തോടെ മാതൃഭൂമി സംഘടിപ്പിച്ച 'ഓണക്കൈനീട്ടം' പദ്ധതിയിലേക്ക് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ എത്തി. എറണാകുളം ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ യൂണിറ്റുകളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സമാഹരിച്ച പുതുവസ്ത്രങ്ങള്‍ പദ്ധതിയിലേക്ക് നല്‍കി.
ഡി.ഒ.സി. പ്രദീപ്കുമാര്‍ സി.എസ്, എറണാകുളം ജില്ലാ സെക്രട്ടറി സി.ജി. രാജേന്ദ്രന്‍, എറണാകുളം ലോക്കല്‍ സെക്രട്ടറി എം.പി. ബാലകൃഷ്ണന്‍, എസ്.ഒ.സി. (ഹൈഡ്‌സ്) ഉഷ ആര്‍.എന്‍. ഷേണായ്, കൊച്ചി ഓപ്പണ്‍ റോവര്‍ ലീഡര്‍ കെ.വി. പ്രമോദ്, റേവേഴ്‌സ് മുഹമ്മദ് ഷിയാസ്, ഇ.വൈ. ശ്രീകുമാര്‍ എം.എസ്, അശ്വിന്‍ ബേബി, മാതൃഭൂമി റെഡ്‌മൈക്ക് പ്രതിനിധികളായ അരുണ്‍ ബാബു, നിഖില്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam