എസ്.ആര്‍.പി. ജില്ലാ കമ്മിറ്റി യോഗം

Posted on: 28 Aug 2015കൊച്ചി: സെക്യുലര്‍ റിപ്പബ്ലൂക്കന്‍ പാര്‍ട്ടി (എസ്.ആര്‍.പി.) ജില്ലാ കമ്മിറ്റി യോഗം പാര്‍ട്ടി സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സി.കെ. വിദ്യാസാഗര്‍ യോഗം ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടി എറണാകുളം ജില്ലാ പ്രവര്‍ത്തക സമ്മേളനം സപ്തംബര്‍ 6ന് ചോറ്റാനിക്കര പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ സെക്രട്ടറി സന്തോഷ് ഗോപാല്‍ അറിയിച്ചു.
സംസ്ഥാന വൈസ് ചെയര്‍മാന്മാരായ അമ്മിണിക്കുട്ടന്‍, കെ.ടി. ശങ്കരന്‍, സംസ്ഥാന ജോ. സെക്രട്ടറി കെ.ടി. ഗംഗാധരന്‍, ജില്ലാ സെക്രട്ടറി സന്തോഷ് ഗോപന്‍, വൈസ് പ്രസിഡന്റ് ഇരുമ്പനം ഷാജി, ജോ. സെക്രട്ടറിമാര്‍ പ്രസാദ് ഉദയംപേരൂര്‍, സോമന്‍ വടുതല എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam