ജനസേവയിലെ കുരുന്നുകളുടെ പ്രവര്‍ത്തനോദ്ഘാടനം നവ്യാനുഭവമായി

Posted on: 28 Aug 2015



കോതമംഗലം: താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നാടിന് നവ്യാനുഭവമായി. ഓണരാവിന് ആഹ്ലാദമായി ആലുവ ജനസേവ ശിശുഭവനിലെ 27 കുരുന്നുകള്‍ ചേര്‍ന്ന് ദീപം തെളിച്ച് ഉദ്ഘാടനം നടത്തിയത് സദസ്സിന് കൗതുകമായി. മാലിന്യ മുക്ത കേരളം ആരോഗ്യ കേരളം സന്ദേശവുമായി തട്ടേക്കാട്, ഭൂതത്താന്‍കെട്ട്, അയ്യപ്പന്‍മുടി, കുട്ടമ്പുഴ എന്നീ വിനോദ സഞ്ചാര സ്ഥലങ്ങള്‍ കുരുന്നുകള്‍ സന്ദര്‍ശിച്ചു. കളി തമാശകളുമായി മണിക്കൂറുകള്‍ ചെലവിട്ട് ഓണസദ്യയും കഴിച്ചാണ് കുട്ടികള്‍ മടങ്ങിയത്. സന്ദേശയാത്ര നഗരസഭ ചെയര്‍മാന്‍ കെ.പി.ബാബു ഫ്ലഗ് ഓഫ് ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എബി എബ്രഹാം അധ്യക്ഷനായി. എ.ജി.ജോര്‍ജ്ജ്, സാബു ചെറിയാന്‍, സിജു എബ്രഹാം, അബു മൊയ്തീന്‍, പി.എസ്.നജീബ്, എം.എന്‍.ജയരാജ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam