പന്തപ്ര ആദിവാസി കുടിയില്‍ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും

Posted on: 28 Aug 2015

കോതമംഗലം:
സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ജ്വാലാ മിലന്‍ കൊച്ചിന്‍ റിഫൈനറിയും ചേര്‍ന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി കുടിയില്‍ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി. കുടിയിലെ 66 കുടുംബങ്ങള്‍ക്കും അരിയും പലചരക്ക് സാധനങ്ങളും അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്. സേവാകിരണ്‍ പ്രസിഡന്റ് ഇ.എന്‍.നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കാണിക്കാരന്‍ തങ്കപ്പന്‍ കാമാക്ഷി അധ്യക്ഷനായി. പി.ജി.സജീവ്, പി.ആര്‍.മധു, ഇ.ടി.നടരാജന്‍ എന്നിവര്‍ സംസാരിച്ചു.എ.വി.പ്രസാദ് സ്വാഗതവും ഊരുമൂപ്പന്‍ കുട്ടന്‍ ഗോപാലന്‍ നന്ദിയും പറഞ്ഞു.


1


പന്തപ്ര ആദിവാസി കുടിയില്‍ കോതമംഗലം സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയും കൊച്ചിന്‍ റിഫൈനറിയിലെ ജ്വാലാ മിലനും ചേര്‍ന്ന് നടത്തിയ ഓണക്കിറ്റ് വിതരണം സേവാകിരണ്‍ പ്രസിഡന്റ് ഇ.എന്‍. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

More Citizen News - Ernakulam