ശ്രീകൃഷ്ണ ജയന്തിക്ക് തൃക്കാരിയൂര്‍ ഒരുങ്ങി

Posted on: 28 Aug 2015കോതമംഗലം: സപ്തംബര്‍ 5 ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി തൃക്കാരിയൂരില്‍ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ബാലദിനമായി കൊണ്ടാടുകയാണ്. വിവിധ പ്രദേശങ്ങളില്‍ നിന്ന് 9 ശോഭായാത്രകള്‍ തൃക്കാരിയൂര്‍ ക്ഷേത്ര മൈതാനിയില്‍ സംഗമിച്ച് മഹാശോഭായാത്രയായിട്ടാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി 30ന് രാവിലെ 10 മുതല്‍ ക്ഷേത്ര മൈതാനിയില്‍ കുട്ടികള്‍ക്കായി ഉറിയടി,പുരാണ പ്രശ്‌നോത്തരി,അവില്‍ തീറ്റ മത്സരം തുടങ്ങി വിവിധ മത്സരം നടക്കും.ക്ഷേത്ര മൈതാനത്ത് നിന്ന് വൈകീട്ട് നാലിന് ശ്രീകൃഷ്ണ ജയന്തി വിളംബര യാത്രയും ഉണ്ടാകും. 5.30ന് ശ്രീകൃഷ്ണ വേഷത്തില്‍ ഉറിയടി മത്സരം അരങ്ങേറും. 6ന് ഗോപൂജയും ഉണ്ടാകും.

More Citizen News - Ernakulam