ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

Posted on: 28 Aug 2015കോലഞ്ചേരി : ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രാജി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ. വര്‍ഗീസ്, റീന മത്തായി, ഉഷാ ഗോപിനാഥ്, മെമ്പര്‍മാരായ കെ.സി. ഐസക്, തങ്കമണി തങ്കപ്പന്‍, സി.ഡി. പത്മാവതി, വത്സജോര്‍ജ്, സെക്രട്ടറി ടി.വി. വാസുദേവ ശര്‍മ, ബിനി സുനില്‍, നിഷ ജയകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.

കോലഞ്ചേരി:
കടമറ്റം സൗത്ത് ഡ്രീംസ് റസിഡന്റ്‌സ് അേസാസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷപരിപാടികള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് തുടങ്ങും. രക്ഷാധികാരി ബാബുപോളിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.വി. പത്രോസ് ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളും നടക്കും.

കോലഞ്ചേരി:
സെന്റ് പിറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയിടവകയിലെ ജാതിമത ഭേദമെന്യേ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. വൈദികരും യൂത്ത് അേസാസിയേഷന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍ദ്ധനരായ നൂറോളം വീടുകളിലെത്തിയാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

More Citizen News - Ernakulam