ഓണക്കിറ്റ് വിതരണവും ഓണാഘോഷവും നടത്തി

Posted on: 27 Aug 2015കളമശ്ശേരി: ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനും കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷനും ചേര്‍ന്ന് ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി. കളമശ്ശേരി ടൗണ്‍ഹാളില്‍ കളമശ്ശേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. അനീദ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.എ. അബ്ദുള്ള, പി.കെ. ഇബ്രാഹിം, കെ.എം. പരീത്, കെ.എ. ജമാലുദ്ദീന്‍, കമാല്‍ പള്ളത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

എളമക്കര:
തൃപ്തി പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പകല്‍വീട്ടില്‍ ഓണം ആഘോഷിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കും രോഗികള്‍ക്കും വിശക്കുന്ന വയറുകള്‍ക്കും വിപുലമായ ഓണസദ്യ, പൂക്കളം, ഓണപ്പാട്ട് എന്നിവയുണ്ടായി. മാനേജിങ് ട്രസ്റ്റി കെ. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി. കുട്ടികൃഷ്ണന്‍, അമ്മിണി, എന്‍. ശ്രീകുമാര്‍, പി.ബി. ശശിധരന്‍, പി.പി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

കൊച്ചി: എറണാകുളം വൈ.എം.സി.എ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 500 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. 5 കിലോ അരി, പഞ്ചസാര, പയര്‍, പരിപ്പ്, വെളിച്ചെണ്ണ, പായസക്കൂട്ട് തുടങ്ങിയവ അടങ്ങിയതാണ് ഒരു കിറ്റ്. വൈ.എം.സി.എ. പ്രസിഡന്റ് സി.എ. ജോണ്‍ ലൂക്കോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈബി ഈഡന്‍ എം.എല്‍.എ. കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈ.എം.സി.എ. സോഷ്യല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മോഹന്‍ ജോര്‍ജ്, ഡോ. കെ. വര്‍ഗീസ്, വര്‍ഗീസ് തോമസ് കെ., മാത്തന്‍ വര്‍ഗീസ്, അഡ്വ. പോള്‍ പാക്കനാല്‍ എന്നിവര്‍ സംസാരിച്ചു.

കൊച്ചി:
എറണാകുളം കരയോഗം എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷ്യോത്പന്ന കിറ്റുകള്‍ നല്‍കി. വിതരണോദ്ഘാടനം ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു. 100 സാധു കുടുംബങ്ങള്‍ക്കുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ (വേണു), പ്രസിഡന്റ് കെ.പി.കെ. മേനോന്‍, കെ.വി. കൈമള്‍, ശാന്തകുമാരി, കെ. സുധാ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കൊച്ചി: പച്ചാളം നോര്‍ത്ത് ശാഖാ വനിതാ സംഘത്തിന്റെ നേതൃത്വത്തിലുള്ള ഓണം വിപണനമേള എസ്.എന്‍.ഡി.പി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.പി. ശിവദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.കെ. സജീവന്‍ അധ്യക്ഷത വഹിച്ചു. രേണുകാ സോമന്‍, വൈസ് പ്രസിഡന്റ് സജീവന്‍ സുകുമാരന്‍, വത്സ ഷൈന്‍ എന്നിവര്‍ സംസാരിച്ചു.

കൊച്ചി:
തോട്ടത്തുംപടി റസി. അസോസിയേഷന്റെ ഓണാഘോഷങ്ങളുടെ ഉദ്ഘാടനം കൗണ്‍സിലര്‍ ടി.എന്‍. ചന്ദ്രിക നിര്‍വഹിച്ചു. ഗാനരചയിതാവ് ആര്‍.കെ. ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. വി.യു. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ടി.ആര്‍.എ. സെക്രട്ടറി ജമീല ഷംസുദ്ദീന്‍, വൈസ് പ്രസിഡന്റ് സത്യവതി രാമചന്ദ്രന്‍, ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, അഡ്വ. പി.കെ. അബൂബക്കര്‍, ആന്റണി ലൂയിസ് എന്നിവര്‍ സംസാരിച്ചു.

കൊച്ചി: എളമക്കര എന്‍.എസ്.എസ്. കരയോഗത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി 250 ഓളം സാധുജനങ്ങള്‍ക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു. പ്രസിഡന്റ് പി. രാജീവന്‍ അധ്യക്ഷത വഹിച്ചു. എന്‍.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍ പുരയ്ക്കല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സനല്‍കുമാര്‍, ടി.എന്‍. ബാബുരാജ്, പി. സഞ്ജീവന്‍, പീതാംബരന്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൊച്ചി:
എസ്.ആര്‍.എം. റോഡ് (സൗത്ത്) റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും വാര്‍ഷിക പൊതുയോഗവും ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എ.കെ. പുതുശ്ശേരി, അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍, കൗണ്‍സിലര്‍മാരായ ടി.എന്‍. ചന്ദ്രിക, ഗ്രേസി ജോസഫ്, ടി. പങ്കജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. 80 വയസ്സ് തികഞ്ഞവരെ ആദരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എം.സി. അയ്യപ്പന്‍ പിള്ള അധ്യക്ഷത വഹിച്ചു. സമ്മാനങ്ങള്‍ കൗണ്‍സിലര്‍ ടി.എന്‍. ചന്ദ്രിക വിതരണം ചെയ്തു.
അസോസിയേഷന്‍ ഭാരവാഹികള്‍: ഡോ. എം.സി. അയ്യപ്പന്‍ പിള്ള (പ്രസി.), പി.ഇ .ഹരിഹരപ്പണിക്കര്‍, എ. കൃഷ്ണകുമാര്‍, പി.എസ്. ജാസ്മിന്‍ (വൈസ് പ്രസി.), ഡി. കൃഷ്ണന്‍കുട്ടി നായര്‍ (സെക്ര.), തോമസ് മാത്യു, ഷെംസീല്‍ ദെറാര്‍, ഇന്ദു മോഹന്‍ (ജോ. സെക്ര.), ടി.എ. ഹരിദാസ് (ഖജാ.).

പോണേക്കര: ഐശ്വര്യ പുരുഷ സഹായ സംഘത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി നിര്‍ധനരായ 150 കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി, പഞ്ചസാര, തേയില എന്നിവ അടങ്ങുന്ന ഓണക്കിറ്റ് വിതരണം നടത്തി. എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ആന്റണി കൊമരംചാത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ആന്റണി വെള്ളയില്‍ അധ്യക്ഷത വഹിച്ചു.
ഷാജന്‍ പി. ജോര്‍ജ്, പോള്‍ട്ടണ്‍ , പി.വി. ഫ്രാന്‍സിസ്, അനില്‍ വി. രാജ്, ജോണ്‍ ബ്രിട്ടോ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam