ഒന്നും വിശ്വസിക്കാനാവാതെ ഫെബിനയും മിംസിയയും

Posted on: 27 Aug 2015ഫോര്‍ട്ടുകൊച്ചി: ''എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് ഞങ്ങള്‍ക്കറിയില്ല. അത് വിവരിക്കാനുമാവില്ല. ബോട്ടിലുണ്ടായിരുന്ന ഫെബിനയ്ക്കും മിംസിയയ്ക്കും ഒന്നും വിശ്വസിക്കാനാവുന്നില്ല.
''ബോട്ടിലുണ്ടായിരുന്ന ഒരു ചേട്ടന്‍, ലൈഫ്‌ബോയ് ഇട്ടുതന്നു. അതില്‍ പിടിച്ചോളാന്‍ പറഞ്ഞു. രക്ഷപ്പെടില്ലെന്നാണ് ഞങ്ങള്‍ കരുതിയത്. രണ്ടും കല്പിച്ച് അതില്‍ പിടിച്ചുകിടന്നു...'' മറ്റൊരു ബോട്ട് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
പള്ളുരുത്തി സെന്റ് ലോറന്‍സ് പള്ളിക്കുസമീപം താമസിക്കുന്ന ഇവര്‍ ബന്ധുക്കളാണ്.
ഫെബിന എടത്തല എംഇഎസ് കോളേജിലും മിംസിയ ആലുവ അല്‍ അമീന്‍ കോളേജിലും രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ്.
വൈപ്പിന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ കാര്‍ഡ് പുതുക്കാന്‍ പോയതാണിവര്‍. മടക്കയാത്രയിലായിരുന്നു അപകടം. രണ്ട് പേരെയും പെരുമ്പടപ്പ് ഫാത്തിമ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

More Citizen News - Ernakulam