ജല അതോറിട്ടി പൈപ്പ് ലൈനിലെ മാന്‍ഹോള്‍ ഭീഷണിയാകുന്നു

Posted on: 27 Aug 2015കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം-അരയന്‍കാവ് പ്രധാന റോഡില്‍ ജല അതോറിട്ടി പൈപ്പ് ലൈനില്‍ വാല്‍വ് ഓപ്പറേഷനായി സ്ഥാപിച്ചിട്ടുള്ള മാന്‍ഹോള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡിനരികില്‍ തുറന്നിട്ടിരിക്കുന്ന മാന്‍ഹോളില്‍ വീണ് അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്.
സ്ലാബിടാത്ത മാന്‍ഹോളിനരികില്‍ സാമൂഹികപ്രവര്‍ത്തകനായ സൂപ്പി കാഞ്ഞിരമറ്റം കഴിഞ്ഞ ദിവസം ''ജലക്കുഴി ഒരു ചതിക്കുഴി'' എന്ന മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ചാലയ്ക്കപ്പാറ മദ്രസയ്ക്കുസമീപം പടിഞ്ഞാറുവശത്തായി അപകടത്തിന് ഏറെ സാധ്യതയുള്ള മാന്‍ഹോള്‍ അടിയന്തരമായി സ്ലാബിട്ട് മൂടണമെന്നാണ് ആവശ്യം.

More Citizen News - Ernakulam