രക്ഷാബന്ധന്‍ പരിപാടി

Posted on: 27 Aug 2015കൊച്ചി: വ്യക്തിപരമായ സാര്‍ത്ഥതയില്‍നിന്ന് മാറി പവിത്രമായ ഹൃദയബന്ധം സ്ഥാപിക്കാനാണ് ഭാരതം ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ പറഞ്ഞു.
ലോകത്തിന് മുഴുവന്‍ സുഖം ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്ന ജനതയാണ് നമ്മുടേത്. അതിനാല്‍ നമുക്ക് ഒരിക്കലും ഭീകരതയെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് കൊച്ചി മഹാനഗരം തമ്മനം മണ്ഡലം കാരണക്കോടം വിവേകാനന്ദ ശാഖയുടെ രക്ഷാബന്ധന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സേതുമാധവന്‍. മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജുനൈദ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടന്‍ എം. ദേവന്‍, കുഡുംബി സേവാസംഘം ശാഖാ സെക്രട്ടറി രാജേഷ് കെ.ആര്‍, വെങ്കിടേശ്വര സേവാസമിതി പ്രസിഡന്റ് വി.പി. ജഗദീശ്വര കമ്മത്ത്, എസ്എന്‍ഡിപി പാലാരിവട്ടം മേഖലാ സെക്രട്ടറി എ.ആര്‍. സന്തോഷ്, കേരള വെള്ളാള മഹാസഭ കണയന്നൂര്‍ താലൂക്ക് ജോയിന്റ് സെക്രട്ടറി പി.ടി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Ernakulam