മത്സ്യത്തൊഴിലാളി സഹകരണസംഘം മൈക്രോഫിനാന്‍സ് വായ്പാ വിതരണം നടത്തി

Posted on: 27 Aug 2015



ചെറായി: പഴങ്ങാട് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം മൈക്രോ ഫിനാന്‍സ് വായ്പാ വിതരണം നടത്തി. എടവനക്കാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍ എ.സി. ക്ലാരന്‍സ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ബി. വേണു അദ്ധ്യക്ഷത വഹിച്ചു. 10 എസ്എച്ച്ജി ഗ്രൂപ്പിലെ 103 അംഗങ്ങള്‍ക്കായി 15,70,000 രൂപയാണ് വായ്പയായി നല്‍കിയത്. മത്സ്യഫെഡ് ജില്ലാ മാനേജര്‍ സി.ഡി. ജോര്‍ജ്, പ്രോജക്റ്റ് ഓഫീസര്‍ ആനി, കെ.എ. അബൂബക്കര്‍, പി.എച്ച്. അബ്ദുല്‍ ഖാദര്‍, ഒ.ബി. സന്തോഷ്, കെ.എ. ജോയി, എം.എ. സാബിറ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam