ക്യാന്‍സറില്‍നിന്ന് രക്ഷപ്പെടാന്‍ ജൈവ കൃഷി വേണം: ഗിന്നസ് പക്രു

Posted on: 27 Aug 2015മുളന്തുരുത്തി: പൊക്കം കൂടിയ മമ്മൂട്ടി തുടങ്ങിവച്ച്, പൊക്കം കുറഞ്ഞ ശ്രീനിവാസന്‍ ഏറ്റെടുത്ത ജൈവ കൃഷി, വ്യാപകമാവുന്ന ക്യാന്‍സറില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമാണെന്ന് ചലച്ചിത്രതാരം ഗിന്നസ് പക്രു.
ഇപ്പോള്‍ ഏറ്റവും പൊക്കം കുറഞ്ഞ താനും കാര്‍ഷികോത്പാദനത്തില്‍ നമ്മള്‍ സ്വയംപര്യാപ്തത നേടണമെന്ന് മനസ്സിലാക്കുകയാണ്.
തുരുത്തിക്കര അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു പക്രു.
വരുംതലമുറയെങ്കിലും ക്യാന്‍സറില്‍നിന്ന് രക്ഷപ്പെടണമെന്നാഗ്രഹമുണ്ടെങ്കില്‍ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്നും പക്രു പറഞ്ഞു.
യോഗത്തില്‍ സൊസൈറ്റി പ്രസിഡന്റ് വി.പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. റീസ് പുത്തന്‍വീടന്‍, സുധാ രാജേന്ദ്രന്‍, എന്‍. കൈരളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam