കൂട് മത്സ്യകൃഷി വിളവെടുപ്പ് നടത്തി

Posted on: 27 Aug 2015പറവൂര്‍: പെരിയാറില്‍ ശാസ്ത്രീയ രീതിയില്‍ നടത്തിയ കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി.
അക്വാ പോണിക്‌സ് നേഴ്‌സറി സംവിധാനത്തിലാണ് കൂട് മത്സ്യകൃഷിയില്‍ കാളാഞ്ചി മത്സ്യത്തെ വളര്‍ത്തിയത്. പെരിയാറില്‍ ഗോതുരുത്ത് തുരുത്തിപ്പുറം കായലില്‍ ജെയ്‌സണ്‍ മനക്കലിന്റെ നേതൃത്വത്തിലാണ് കൂട് മത്സ്യകൃഷി നടത്തിയത്. സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) യുടെ സാങ്കേതിക സഹായത്തോടെയാണ് അഞ്ച് കൂടുകളില്‍ മത്സ്യകൃഷി നടത്തിയത്. രാജീവ്ഗാന്ധി ജലകൃഷി കേന്ദ്രം ഹാച്ചറിയില്‍ ഉത്പാദിപ്പിച്ച ആയിരം കാളാഞ്ചി മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്. 11 മാസംകൊണ്ട് ഓരോ കാളാഞ്ചിക്കും ഒരു കിലോഗ്രാം തൂക്കം ലഭിക്കും എന്നതായിരുന്നു പ്രതീക്ഷ. തുരുത്തിപ്പുറം കായലിലാകട്ടെ എട്ടുമാസം കൊണ്ടുതന്നെ ഇത് ലഭ്യമായി. കിലോഗ്രാമിന് 550 രൂപ ലഭിക്കുന്നതാണ് കാളാഞ്ചി മത്സ്യങ്ങള്‍. അവബോധന ക്ലാസ് വി. ഡി. സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. വി. മണി നിര്‍വഹിച്ചു. എംപിഇഡിഎ ഡപ്യൂട്ടി ഡയറക്ടര്‍ എം. ഷാജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ടി. ജി. അശോകന്‍,. ഷാജു പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
ആയിരം കിലോഗ്രാം മത്സ്യങ്ങള്‍ വ്യാഴാഴ്ച കൂടുമത്സ്യകൃഷിയില്‍ നിന്നും പിടിക്കും. ഇവ വിപണനം നടത്താനാണ് ലക്ഷ്യമിടുന്നത്.

More Citizen News - Ernakulam