നഗരശുചീകരണം നടത്തുന്ന സീതാലക്ഷ്മി അമ്മാളിനെ ആദരിച്ചു

Posted on: 27 Aug 2015പറവൂര്‍: കാല്‍ നൂറ്റാണ്ടായി പറവൂര്‍ നഗരവീഥികളും വ്യാപാര സ്ഥാപനങ്ങളും ശുചീകരണം നടത്തുന്ന സീതാലക്ഷ്മി അമ്മാളിനെ നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്‌കൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നന്മ ക്ലബ്ബ് ഓണപ്പുടവയും ഓണമുണ്ണാന്‍ സാമ്പത്തിക സഹായവും നല്‍കി ആദരിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പറവൂര്‍ നഗരത്തില്‍ സീതാലക്ഷ്മി അമ്മാളിനെ അറിയാത്തവര്‍ ചുരുക്കമാണ്. പുലര്‍ച്ചെ മൂന്ന് മുതല്‍ രാത്രി എട്ട് വരെയാണ് വിശ്രമമില്ലാതെ ഇവര്‍ ശുചീകരണ ജോലികള്‍ ചെയ്യുന്നത്. സ്വയം അറിയുക, സമൂഹത്തെ അറിയുക എന്ന പരിപാടിയുടെ ഭാഗമായാണ് ഇവരെ ആദരിച്ചത്.
സ്‌കൂള്‍ മാനേജര്‍ സി.എന്‍. രാധാകൃഷ്ണന്‍ ഓണപ്പുടവ നല്‍കി. പ്രിന്‍സിപ്പല്‍ ഇ.ജി. ശാന്തകുമാരി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രമോദ് മാല്യങ്കര, പി.വി. സുന്ദരന്‍, ബിജു വിജയന്‍, സി.എസ്. കീര്‍ത്തന തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam