ജൈവ പച്ചക്കറികളുമായി സഹ.ബാങ്കുകളുടെ ഓണച്ചന്തകള്‍ റെഡി

Posted on: 27 Aug 2015ചെറായി : വിഷം പുരണ്ട പച്ചക്കറികളോട് വിടപറഞ്ഞ് വൈപ്പിന്‍കരയില്‍ ഇക്കുറി സഹകരണബാങ്കുകളുടെ ഓണച്ചന്തയില്‍ വില്‍ക്കുന്നത് ജൈവ പച്ചക്കറികള്‍ മാത്രം.
പള്ളിപ്പുറം സഹകരണ ബാങ്ക് ഇവരുടെ കീഴിലുള്ള ആയിരത്തോളം വരുന്ന മട്ടുപ്പാവ് കര്‍ഷകരില്‍ നിന്നും ജൈവ പച്ചക്കറികള്‍ സംഭരണം ചെയ്താണ് വില്‍പ്പന നടത്തുന്നത്.
തക്കാളി, കുമ്പളങ്ങ, ഏത്തക്ക, ചീര, പടവലങ്ങ, വെണ്ടയ്ക്ക, വഴുതനങ്ങ, ഇറ്റാലിയന്‍ മുളക്, മത്തങ്ങ,അച്ചിങ്ങ തുടങ്ങിയ ബഹുവിധ പച്ചക്കറികള്‍ ബാങ്കിന്റെ ഹെഡ്ഡാഫീസിന് താഴെയുള്ള സ്റ്റാളില്‍ നിരന്നു കഴിഞ്ഞു.
എടവനക്കാട് സര്‍വീസ് സഹകരണ ബാങ്കാകാട്ടെ ചാത്തങ്ങാടും അണിയല്‍ ബസാറിലും ഹൈസ്‌കൂള്‍ പടിയില്‍ ബാങ്കിന്റെ ഹെഡ്ഡാഫീസിന് താഴെയുമാണ് ഓണച്ചന്ത തുടങ്ങിയിട്ടുള്ളത്. ഇവിടെയും ജൈവ പച്ചക്കറികളാണ് വില്‍പ്പനക്കുള്ളത്. കുഴുപ്പിള്ളി ബാങ്കും ഹെഡ്ഡാഫിസിന് മുന്നില്‍ സ്‌ററാള്‍ ആരംഭിച്ചിട്ടുണ്ട്.
ഇത് കൂടാതെ മറ്റു ചില വഴിയോര കച്ചവടക്കാരും ഇക്കുറി ജൈവ പച്ചക്കറികളാണ് ഓണത്തിന് വില്‍പ്പനക്കെത്തിച്ചിട്ടുള്ളത്. കായക്കുലകളും പച്ചക്കറികളും മാഞ്ഞാലി,പറവൂര്‍,താണിപ്പാടം, ചേന്ദമംഗലം,കടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള ജൈവ കര്‍ഷകരില്‍ നിന്നാണ് ബാങ്കുകളും മറ്റും വാങ്ങി സംഭരിച്ച് വില്‍ക്കുന്നത്.
ഇത് കൂടാതെ ഓണത്തോടനുബന്ധിച്ച് സിപിഎമ്മിന്റെ ജൈവ പച്ചക്കറി സ്റ്റാളുകള്‍ ഓരോ പഞ്ചായത്തിലും തുറന്നിട്ടുണ്ട്. എടവനക്കാട് വാച്ചാക്കല്‍ സ്റ്റാള്‍ സിപിഎം വൈപ്പിന്‍ ഏരിയ സെക്രട്ടറി സി.െക. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറത്തെ സ്റ്റാള്‍ അഡ്വ. പി. എ. ഹിലാല്‍ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം സഹകരണ ബാങ്കിന്റെ സ്റ്റാള്‍ പ്രസിഡന്റ് മയ്യാറ്റില്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു.

More Citizen News - Ernakulam