ചക്കാലമുകളില്‍ തെരുവുനായ ശല്യം രൂക്ഷം; ആടിനെ കടിച്ചു കൊന്നു

Posted on: 27 Aug 2015കിഴക്കമ്പലം: പള്ളിക്കര ചക്കാലമുകളില്‍ തെരുവുനായശല്യം രൂക്ഷമായി. നാല് ആടുകളെയാണ് കടിച്ചത് ഇവയില്‍ ഒന്ന് ചത്തു. കര്‍ത്തേടത്ത് കെ.കെ. തങ്കച്ചന്റെ ഗര്‍ഭിണിയായ ആടാണ് ചത്തത്. ചക്കാലമുകളിലെ സമീപ വീട്ടുകാരായ പുളിയനാല്‍ ജോര്‍ജിന്റെ രണ്ടും
കര്‍ത്തേടത്ത് കെ.വി. വര്‍ഗീസിന്റെ ഒരാടിനെയുമാണ് കടിച്ച് ഗുരുതരമായി പരിക്കേല്പിച്ചത്.
നായകള്‍ എവിടെ നിന്നാണ് കൂട്ടമായി എത്തിയതെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായിട്ടില്ല. സ്‌കൂള്‍ അവധിയില്‍ കുട്ടികളെ വീടിനു പുറത്തുവിടാന്‍ പറ്റാത്ത അവസ്ഥയിലാണ് രക്ഷിതാക്കള്‍.
ബന്ധപ്പെട്ടവരെ കണ്ട് തെരുവു നായ്ക്കള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെടാനാണ് സണ്‍റൈസ് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ തീരുമാനം.

More Citizen News - Ernakulam