കയര്‍ ബോര്‍ഡ് വിശേഷാല്‍ പൊതുയോഗം

Posted on: 27 Aug 2015കൊച്ചി: ഓള്‍ ഇന്ത്യ കയര്‍ ബോര്‍ഡ് എംപ്ലോയീസ് യൂണിയന്റെ (എഐസിഇയു) രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കയര്‍ ബോര്‍ഡ് കൊച്ചിയില്‍ വിശേഷാല്‍ പൊതുയോഗം നടത്തി. യൂണിയന്റെ സ്ഥാപക പ്രസിഡന്റ് കെ.ജി. ജയരാജ് ഉദ്ഘാടനം ചെയ്തു.
മുന്‍ ഭാരവാഹികള്‍, സര്‍വീസില്‍നിന്നും വിരമിച്ച യൂണിയന്റെ നേതാക്കള്‍ എന്നിവരെ ഉപഹാരവും പൊന്നാടയും നല്‍കി ആദരിച്ചു. ഉന്നത വിജയം നേടിയ യൂണിയന്‍ അംഗങ്ങളുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡും മെഡലും നല്‍കി. എഐസിഇയു അഖിലേന്ത്യാ പ്രസിഡന്റ് ടി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി എം. സുനില്‍കുമാര്‍, എം. സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam