പല്ലനയാര്‍ മുതല്‍ ഫോര്‍ട്ടുകൊച്ചി വരെ

Posted on: 27 Aug 2015കൊച്ചി: മഹാകവി കുമാരനാശാന്‍ മരിച്ച പല്ലന ബോട്ടപകടം മുതല്‍ ഫോര്‍ട്ടുകൊച്ചി അപകടം വരെയായി കേരളത്തെ ദുരന്ത ഭൂമിയാക്കി നടന്നത് ഒട്ടേറെ ബോട്ടപകടങ്ങള്‍. കേരളത്തില്‍ വിവിധ ബോട്ടപകടങ്ങളിലായി ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് മുന്നൂറോളം പേര്‍ക്കാണ്. 1983-ല്‍ വല്ലാര്‍പാടത്ത് ഉണ്ടായ ബോട്ടപകടത്തിനു ശേഷം എറണാകുളം ജില്ലയിലെ ഏറ്റവും വലിയ അപകടമാണ് ഫോര്‍ട്ട് കൊച്ചിയില്‍ ബുധനാഴ്ച ഉണ്ടായത്.
2002 ജൂലായ് 27 ന് കോട്ടയത്തെ കുമരകത്ത് നടന്ന ബോട്ട് അപകടത്തില്‍ 29 പേര്‍ മരിച്ചിരുന്നു. 2007 ഫിബ്രവരി 20 ന് തട്ടേക്കാട് വിദ്യാര്‍ഥികള്‍ കയറിയ ബോട്ട് മുങ്ങി 18 പേരും 2009 സപ്തംബര്‍ 30 ന് തേക്കടിയിലുണ്ടായ ബോട്ടപകടത്തില്‍ വിദേശികളടക്കം 46 പേര്‍ മരിച്ചതുമാണ് കേരളത്തെ നടുക്കിയ മറ്റ് പ്രധാന ബോട്ടപകടങ്ങള്‍.
ബോട്ടപകടങ്ങള്‍.
1924 ജനവരി 14 ന് ആലപ്പുഴ ജില്ലയിലെ പല്ലനയില്‍ നടന്ന ബോട്ടപകടത്തില്‍ മഹാകവി കുമാരനാശാന്‍ അടക്കം 24 പേര്‍ മരിച്ചു.
1971-ല്‍ തിരുവനന്തപുരത്ത് കരമനയാറ്റില്‍ ഉണ്ടായ ബോട്ടപകടത്തില്‍ 11 പേര്‍ മരിച്ചു.
1980-ല്‍ എറണാകുളത്തെ കണ്ണമാലി കായലില്‍ നടന്ന ബോട്ടപകടത്തില്‍ 29 പേര്‍ മരിച്ചു.
1983-ല്‍ കൊച്ചിയിലെ വല്ലാര്‍പാടത്ത് നടന്ന ബോട്ട് ദുരന്തത്തില്‍ 18 പേര്‍ മരിച്ചു.
1990-ല്‍ കൊച്ചിയില്‍ നടന്ന ബോട്ടപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു.
1990-ല്‍ തിരുവനന്തപുരത്തെ പേപ്പാറ ഡാം റിസര്‍വോയറില്‍ നടന്ന ബോട്ടപകടത്തില്‍ 7 പേര്‍ മരിച്ചു.
1991-ല്‍ ആലപ്പുഴ പുന്നമടയില്‍ നടന്ന അപകടത്തില്‍ 3 പേര്‍ മരിച്ചു.
1991-ല്‍ തിരുവനന്തപുരത്ത് കല്ലാറിലുണ്ടായ ബോട്ടപകടത്തില്‍ 8 പേര്‍ മരിച്ചു
1994-ല്‍ കോഴിക്കോട് വെള്ളായിക്കോട് അപകടത്തില്‍ 6 പേര്‍ മരിച്ചു
1997-ല്‍ കോഴിക്കോട് കാപ്പാട് ബീച്ചില്‍ ബോട്ടപകടത്തില്‍ 4 പേര്‍ മരിച്ചു
2002 ജൂലായ് 27 ന് കോട്ടയത്തെ കുമരകത്ത് നടന്ന ബോട്ട് ദുരന്തത്തില്‍ 29 പേര്‍ മരിച്ചു.
2007 ഫിബ്രവരി 20 ന് സംഭവിച്ച തട്ടേക്കാട് ബോട്ട് ദുരന്തത്തില്‍ പിഞ്ച് കുട്ടികളടക്കം 18 പേര്‍ മരണമടഞ്ഞു.
2009 സപ്തംബര്‍ 30 ന് തേക്കടിയിലുണ്ടായ ബോട്ടപകടത്തില്‍ 11 സ്ത്രീകളും 13 കുട്ടികളും ഉള്‍പ്പെടെ 46 യാത്രികര്‍ മരിച്ചു.
2013 ജനവരി 26 ന് ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ട് മുങ്ങി നാലുപേര്‍ മരണമടഞ്ഞു. ചെന്നൈയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്.

More Citizen News - Ernakulam