കോണ്‍ഗ്രസ് പുനസംഘടന; ആലുവയില്‍ ജംബോ ലിസ്റ്റ്

Posted on: 27 Aug 2015ആലുവ: കാത്തിരിപ്പിനൊടുവില്‍ ജില്ലയില്‍ അവസാനത്തേതായി പ്രഖ്യാപിച്ച ആലുവ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിക്ക് ജംബോ ലിസ്റ്റ്. ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബു ഉള്‍പ്പെടെ 43 അംഗ ഭാരവാഹികളും 41 എക്‌സിക്യൂട്ടീവ് അംഗങ്ങളുമാണ് പട്ടികയിലുള്ളത്.
ആലുവയിലെ ജാതി- മത സമവാക്യങ്ങള്‍ താളം തെറ്റിക്കുന്നുവെന്നാരോപിച്ച് ജംബോ ലിസ്റ്റിനെതിരെ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. വലിയ ലിസ്റ്റ് ആയിട്ടും ഭാരവാഹികളില്‍ ഏഴ് പേര്‍ മാത്രമാണ് ഭൂരിപക്ഷ സമുദായത്തില്‍ നിന്ന് വന്നിട്ടുള്ളത്. പരസ്​പരം ബന്ധമില്ലാത്തവരും ഒരു പതിറ്റാണ്ടിലേറെ വിദേശത്ത് ജോലി ചെയ്ത ശേഷം രണ്ടാഴ്ച മുമ്പ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളിയുമെല്ലാം പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ആലുവയില്‍ നിന്നും ഐ ഗ്രൂപ്പ് നല്‍കിയ പട്ടികയില്‍ മുന്‍ഗണനാ ക്രമത്തില്‍ വൈസ് പ്രസിഡന്റായി നിര്‍ദേശിച്ചിരുന്ന എസ്.എന്‍.ഡി.പി. യോഗം ആലുവ യൂണിയന്‍ നേതാവിനെ 37 പേരുള്ള ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാക്കി ചുരുക്കി. അതേ സമയം മുരളീധരന്റെ വിഭാഗത്തില്‍ എം.ജി. യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്ന നേതാവ് ലിസ്റ്റില്‍ സെക്രട്ടറിയായിട്ടുണ്ട്.
ഐ.എന്‍.ടി.യു.സി.യുടെ ചുമതലയുള്ള നേതാവ് ലിസ്റ്റില്‍ ഇടം നേടി
നാല് വനിതകളാണ് 43 പേരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. ലിസ്റ്റിലെ 12 പേര്‍ കീഴ്മാട് ഗ്രാമപഞ്ചായത്തില്‍ നിന്നുള്ളവരാണ്. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനാണെന്നാരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ കെ.പി.സി.സി.ക്ക് ഭീമഹര്‍ജി നല്‍കിയിട്ടും ഒരാള്‍ ജനറല്‍ സെക്രട്ടറിയായി.

More Citizen News - Ernakulam