ഇന്റര്‍ സ്‌കൂള്‍ കലോത്സവം: കാക്കനാട് രാജഗിരി സ്‌കൂളിന് ഓവറോള്‍ കിരീടം

Posted on: 27 Aug 2015അങ്കമാലി: വിശ്വജ്യോതി സ്‌കൂളില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ കലോത്സവ (വിസ) ത്തില്‍ കാക്കനാട് രാജഗിരി ക്രിസ്തുജയന്തി സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. കലൂര്‍ തെരേസ സ്​പിനേലി സ്‌കൂളിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം തോട്ടുമുഖം ക്രസന്റ്്് സ്‌കൂളിനും ലഭിച്ചു. നൃത്തം, ഗാനം, കുക്കറി ഷോ, ആകസ്മിക മത്സരങ്ങള്‍, തെരുവുനാടകം, വാഹന നിര്‍മാണം എന്നീ ഇനങ്ങളില്‍ മത്സരം നടന്നു.
20 സ്‌കൂളുകളില്‍ നിന്നായി 350 പ്രതിഭകള്‍ മാറ്റുരച്ചു. വിജയികള്‍ക്ക് ഫാ. ജോയ് കിളിക്കുന്നേല്‍ സമ്മാനം വിതരണം ചെയ്തു. രജതജൂബിലി പ്രത്യേക സമ്മാനമായി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 20,000, 10,000, 5,000 എന്ന ക്രമത്തില്‍ കാഷ് അവാര്‍ഡും എവര്‍റോളിങ് ട്രോഫിയും നല്‍കി. ഫാ. മാര്‍ട്ടിന്‍ മുണ്ടാടന്‍, ഫാ. ജോസ് പാലാട്ടി, ഫാ. ആഞ്ചലോ ചക്കനാട്ട്്, റൈഫണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam