കണ്ണടച്ചുതുറക്കും മുന്‍പേ നടന്ന ദുരന്തത്തില്‍ നിന്ന് നീന്തി രക്ഷപ്പെട്ട് ജോസി

Posted on: 27 Aug 2015വൈപ്പിന്‍: ഫോര്‍ട്ട് വൈപ്പിനിലെ ജനക്കൂട്ടത്തിനിടയിലേക്ക് തോര്‍ത്തുടുത്ത് എത്തിയ ജോസിക്ക് ചുറ്റും ജനം കൂടി. ദുരന്തത്തില്‍ പെട്ട ബോട്ടിലെ യാത്രക്കാരനായിരുന്നു ഫോര്‍ട്ട് വൈപ്പിന്‍ സ്വദേശി മേനങ്ങാട്ട് ജോസി (52). ബോട്ടിന്റെ ഏറ്റവും പിന്നിലായി യാത്ര ചെയ്തിരുന്ന ജോസിക്ക് മുന്‍ഭാഗത്ത് മത്സ്യബന്ധന വള്ളം വന്നിടിച്ചത് മാത്രമാണ് ഓര്‍മ.

ബോട്ട് നിമിഷങ്ങള്‍ കൊണ്ട് മുങ്ങി താഴുകയായിരുന്നു. കാര്യമായി നീന്തല്‍ വശമില്ലാത്ത ജോസി ൈകയില്‍ കിട്ടിയ ബോയയില്‍ തൂങ്ങിയാണ് രക്ഷപ്പെട്ടത്. ജോസിയോടൊപ്പം അതേ ബോയയില്‍ രണ്ട് യുവാക്കള്‍ കൂടി രക്ഷപ്പെട്ടതായി ജോസി പറഞ്ഞു. ഉടുമുണ്ട് നഷ്ടപ്പെട്ട ജോസി തോര്‍ത്ത് വാങ്ങിയുടുത്താണ് നാട്ടില്‍ തിരിച്ചെത്തിയത്.

അപകട സമയത്ത് സമീപത്തുണ്ടായിരുന്ന ടൂറിസ്റ്റ് ബോട്ടിലെ വിദേശികള്‍ എറിഞ്ഞു നല്‍കിയതാണ് ബോയ എന്ന് കരുതുന്നു. ആദ്യം രക്ഷാ പ്രവര്‍ത്തനത്തിനെത്തിയതും ഈ വിദേശികളാണ്.

More Citizen News - Ernakulam