ഓണാഘോഷം

Posted on: 27 Aug 2015മൂവാറ്റുപുഴ: കടാതി റെസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം വ്യാഴാഴ്ച നടക്കും. രാവിലെ 9 മുതല്‍ കെ.സി.ആര്‍.എ. നഗറിലാണ് ആഘോഷം. ഉച്ചയ്ക്ക് 12.30 ന് പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഒ. വി. ബാബു ഉദ്ഘാടനം ചെയ്യും. ഓണ സദ്യ, സൗഹൃദ വടം വലി എന്നിവ നടക്കും.
മുടവൂര്‍ രാജീവ് ഗാന്ധി റെഡ് റിബണ്‍ ക്ലബ്ബിന്റെ ഓണോത്സവം തുടങ്ങി. മുടവൂര്‍ അംബേദ്കര്‍ കവലയില്‍ വൈകിട്ട് 6ന് പായിപ്ര പഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ ലിസ്സി സാബു ഉദ്ഘാടനം ചെയ്യും. 5.30 ന് നാസിക് ഡോള്‍, 7 ന് മെഗാഷോ, 29 ന് 2 ന് വടം വലി മത്സരം തുടങ്ങും.
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കല്ലൂര്‍ക്കാട് യൂണിറ്റ് ഓണാഘോഷവും കുടുംബമേളയും ആഗസ്ത് 29 ന് നടക്കും. പെന്‍ഷന്‍ ഭവനില്‍ രാവിലെ 9.30 ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്സീസ് പാണ്ട്യാരപ്പിള്ളി ഉദ്ഘാടനം ചെയ്യും. കെ. എസ്.എസ്.പി.യു. സംസ്ഥാന പ്രസിഡന്റ് എന്‍. സദാശിവന്‍ മുഖ്യ പ്രഭാഷണം നടത്തും. 80 വയസ്സു തികഞ്ഞവരെ ആദരിക്കും. ഓണ സദ്യ , കലാപരിപാടികള്‍ തുടങ്ങിയവ ഉണ്ടാകും.

More Citizen News - Ernakulam