ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കിറ്റ് നല്‍കി

Posted on: 27 Aug 2015ചെറായി : എടവനക്കാട് കറുകപ്പാടത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വൈപ്പിന്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ.ആര്‍. സുഭാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി ചെല്ലപ്പന്‍ അദ്ധ്യക്ഷത വഹിച്ചു.
ബിആര്‍സി ഫിസിയോതെറാപ്പി യൂണിറ്റിന് ട്രസ്റ്റിന്റെ ഉപസംഘടനയായ സഫയര്‍ ക്ലബ്ബ് നല്‍കിവരുന്ന ധന സഹായത്തിന്റെ ചെക്ക് സഫയര്‍ ക്ലബ്ബ് എംഡി നിവു കെ.ഹുസൈന്‍ ബിആര്‍സി അധികൃതര്‍ക്ക് കൈമാറി ബിപിഒ ആന്‍സന്‍, ട്രസ്റ്റ് രക്ഷാധികാരി കെ.കെ. ഹസ്സന്‍മാസ്റ്റര്‍, സി.എച്ച്.എം. അഷ്‌റഫ്,
പ്രകാശന്‍ കാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.പി. സഭ എല്‍പി സ്‌കൂള്‍ മാനേജര്‍ നല്‍കിയ ഓണക്കോടിയുടെ വിതരണം സുഭാഷ് നിര്‍വഹിച്ചു.

More Citizen News - Ernakulam